ചാനൽ ട്രോഫി ക്രിക്കറ്റ്​: രഞ്ജി, യു​ൈനറ്റഡ്, ധർമടം ക്രിക്കറ്റ് ക്ലബുകൾക്ക്​ ജയം

തലശ്ശേരി: ബി.കെ 55 ക്രിക്കറ്റ് ക്ലബും തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബും തലശ്ശേരി സ്പോർട്സ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പിലാക്കണ്ടി മുഹമ്മദലി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് ചാനൽ ട്രോഫി ഫ്ലഡ്ലിറ്റ് ഓൾ കേരള ട്വൻറി-20 ക്രിക്കറ്റ് ടൂർണമ​െൻറി​െൻറ ഉദ്ഘാടന മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 14 റൺസിന് ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടിയായി ടൗൺ ക്രിക്കറ്റ് ക്ലബിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 63 റൺസും മൂന്ന് വിക്കറ്റും നേടി രഞ്ജി ക്രിക്കറ്റ് ക്ലബി​െൻറ രഞ്ജിത്ത് മാൻ ഓഫ് ദ മാച്ചായി. രണ്ടാമത്തെ മത്സരത്തിൽ കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബ് ആറ് വിക്കറ്റിന് തലശ്ശേരി ഐലൻഡ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഐലൻഡ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിയായി കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 52 റൺസും ഒരു വിക്കറ്റും നേടി കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബ് താരം അക്കീൽ അമീർ മാൻ ഓഫ് ദ മാച്ചായി. മൂന്നാം മത്സരത്തിൽ ധർമടം ക്രിക്കറ്റ് ക്ലബ് 70 റൺസിന് ധർമടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ധർമടം ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് 17.2 ഓവറിൽ 100 റൺസിന് എല്ലാവരും പുറത്തായി. 87 റൺസെടുത്ത് ധർമടം ക്രിക്കറ്റ് ക്ലബ് താരം പി.കെ. ഷമീൽ മാൻ ഓഫ് ദ മാച്ചായി. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് ടൂർണമ​െൻറ് ഉദ്ഘാടനംചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. സുരേഷ്ബാബു, വി.പി. അനസ്, എ.സി.എം. ഫിജാസ് അഹമ്മദ്, പി. സതീശൻ, ടി. കൃഷ്ണരാജു, പി. ബാബുരാജ്, എ. അഭിമന്യു, എ.കെ. സന്തോഷ്, സംഘാടകരായ ബിനീഷ് കോടിയേരി, വി.ബി. ഇസ്ഹാഖ്, കെ.കെ. ബിജു, ഒ.വി. മസർ മൊയ്തു, അജ്മൽ പിലാക്കണ്ടി എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിൽ വൈകീട്ട് മൂന്നിന് ആദ്യകളിയിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ യുനൈറ്റഡ് ക്രിക്കറ്റ് ക്ലബിനെയും ആറരക്ക് രണ്ടാം മത്സരത്തിൽ ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.