മണിക്കൂറുകൾക്കിടയിൽ രണ്ടു കൊലപാതകങ്ങൾ; ചോരക്കളിയിൽ വിറങ്ങലിച്ച് മാഹി

കണ്ണൂർ: മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയതോടെ തലശ്ശേരി-മാഹി മേഖലയിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ നിറയുന്നു. ആയുധമെടുത്ത് സി.പി.എമ്മും ആർ.എസ്.എസും നേർക്കുനേർ പോരാടുമ്പോൾ നാടി​െൻറ സമാധാനാന്തരീക്ഷമാണ് തകരുന്നത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സി.പി.എം നേതാവും മാഹി നഗരസഭ മുൻ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിന് വെേട്ടറ്റത്. ഉടൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 40 വർഷം സ്വന്തം കൈവശഭൂമി വിൽക്കാനോ അവിടെ കെട്ടിടം പണിയുന്നതിനോ കഴിയാതെ ജീവിതം തള്ളിനീക്കിയ 200ഓളം കുടുംബങ്ങൾക്ക് നിയമയുദ്ധത്തിലൂടെ നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈയെടുത്ത കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊന്ന വാർത്ത അറിഞ്ഞവർക്ക് തേങ്ങലടക്കാനാവുന്നില്ല. കഴുത്തിന് പിന്നിൽ ആഴത്തിലുള്ള വെട്ടേറ്റതാണ് ബാബുവി​െൻറ മരണത്തിലേക്ക് നയിച്ചത്. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് കർമസമിതി രൂപവത്കരണം മുതൽ പ്രക്ഷോഭ പരിപാടികൾക്കും ചർച്ചകൾക്കും മുന്നിട്ടുനിന്ന ബാബു നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. കൊലപാതക വിവരം പുറത്തുവന്നതോടെ മാഹിയിലും പരിസര പ്രദേശങ്ങളിലും സംഘർഷമുടലെടുത്തു. തുടർന്ന്, മണിക്കൂറുകൾക്കകം വീണ്ടും കൊലക്കത്തിയിൽ ചോരപൊടിഞ്ഞു. മാഹി കലാഗ്രാമത്തിനടുത്തു വെച്ചാണ് ബി.ജെ.പി പ്രവർത്തകനും ഒാേട്ടാ ഡ്രൈവറുമായ ഷമേജിന് വെേട്ടറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ഉടൻ കോഴിക്കോെട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി. കൊലപാതകങ്ങളെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് പ്രദേശം. പയ്യന്നൂർ കുന്നരുവിൽ സി.പി.എം നേതാവ് ധനരാജ് കൊല്ലപ്പെട്ടപ്പോൾ മണിക്കൂറുകൾക്കകം തന്നെ ബി.ജെ.പി നേതാവ് അന്നൂരിലെ സി.കെ. രാമചന്ദ്രനും കൊലചെയ്യപ്പെട്ടിരുന്നു. 2016 ജൂൈല 11ന് രാത്രിയായിരുന്നു ഇരു കൊലപാതകങ്ങളും. രണ്ട് വർഷത്തിനിപ്പുറം കണ്ണൂരി​െൻറ തൊട്ടടുത്ത മാഹിയാണ് ഇരട്ടക്കൊലപാതകത്തിന് സാക്ഷിയായത്. പരസ്പരം എണ്ണമൊപ്പിച്ച് കൊന്നുതള്ളുന്ന കണ്ണൂരി​െൻറ പഴയ രീതിയിൽ ഭീതിപൂണ്ടിരിക്കുകയാണ് നാട്. സാേങ്കതിക വിദ്യയും നവമാധ്യമങ്ങളും സജീവമായതോടെ വിവര കൈമാറ്റവും വേഗത്തിലായത് കൊലപാതകങ്ങൾക്കിടയിലെ സമയവും കുറയാൻ കാരണമായി. ആദ്യ കൊലപാതകത്തിനും അക്രമങ്ങൾക്കുംശേഷം അധികൃതർക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിനുമുമ്പ് അടുത്ത ജീവനും പൊലിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.