കാറിൽ മദ്യം കടത്തുന്നതിനിടെ പിടിയിൽ

ചെറുപുഴ: കാറിൽ വിദേശമദ്യം കടത്തിയയാളെ വാഹന പരിശോധനക്കിടെ എക്സൈസ് സംഘം പിടികൂടി. തിരുമേനി കോക്കടവിലെ പി.കെ.രാജുവിനെയാണ് (60) ചെറുപുഴയിൽനിന്ന് പയ്യന്നൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.വി. ബാബുരാജി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. 20 കുപ്പി വിദേശമദ്യവും മദ്യക്കടത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ് തൂണോളി, ശശി ചേണിച്ചേരി, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. ശ്രീനിവാസൻ, പി.കെ. രാജീവൻ, എം.കെ. ജനാർദനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.