പ്രൈവറ്റ്​ മെഡിക്കൽ ടെക്​നീഷ്യൻസ്​ അസോസിയേഷൻ സംസ്​ഥാന സമ്മേളനം സമാപിച്ചു

കണ്ണൂർ: കേരള . ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് ബിൽ നിയമമാകുമ്പോൾ നേരേത്ത സർക്കാർ പരിഗണിച്ച പാരാമെഡിക്കൽ കൗൺസിൽ ബില്ലിലെ വ്യവസ്ഥകൾ പാലിക്കാൻ തയാറാകണമെന്നും നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മുഴുവൻ മെഡിക്കൽ ടെക്നീഷ്യന്മാർക്കും തുടർന്നും ജോലിചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുസമ്മേളനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ. ബാബു അധ്യക്ഷതവഹിച്ചു. മികച്ച ജില്ല കമ്മിറ്റിക്കുള്ള കെ.പി. രവീന്ദ്രൻ സ്മാരക റോളിങ് ട്രോഫി പി.കെ. ശ്രീമതി എം.പി തൃശൂർ ജില്ല കമ്മിറ്റിക്ക് സമ്മാനിച്ചു. മുൻ സംസ്ഥാന പ്രസിഡൻറ് എസ്. വിജയൻപിള്ള, സി.കെ. പത്മനാഭൻ, ടി.ഒ. മോഹനൻ, ഡോ. അനിൽകുമാർ, രാജേഷ് പ്രേം, കെ.പി. പ്രശാന്ത്, അബ്ദുൽ അസീസ് അരീക്കര, ജിജു ജനാർദനൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശരീഫ് പാലോളി സ്വാഗതവും ട്രഷറർ മണിലാൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ ടി. തങ്കച്ചൻ പരിചയപ്പെടുത്തി. തുടർന്ന് നഗരത്തിൽ പ്രകടനം നടത്തി. നേരേത്ത നടന്ന വിദ്യാഭ്യാസപരിപാടി ഡോ. രമേശ്കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന ൈവസ് പ്രസിഡൻറ് ചിന്നമ്മ വർഗീസ് അധ്യക്ഷതവഹിച്ചു. ഡോ. ബി. പുരുഷോത്തമൻ ക്ലാസെടുത്തു. വി.സി. ദിലീപ് സ്വാഗതവും ടി.െജ. ജോസഫ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. ബാബു (പ്രസി.), ശരീഫ് പാലോളി (ജന. സെക്ര.), അസ്ലം മെഡിനോവ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.