കണ്ണൂരിൽ 'നീറ്റാ'യി നീറ്റ്​ പരീക്ഷ

കണ്ണൂർ: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജില്ലയിൽ 20 കേന്ദ്രങ്ങളിലായി നടന്നു. കഴിഞ്ഞവർഷം മേയിൽ 'നീറ്റ്' പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം വൻവിവാദമായിരുന്നു. തളിപ്പറമ്പിൽ വീൽചെയർ ലഭ്യമായില്ലെന്ന പരാതി മാത്രമാണ് ഇത്തവണ ജില്ലയിൽനിന്നുയർന്നത്. മറ്റു കേന്ദ്രങ്ങളിലെല്ലാം സുഗമമായി പരീക്ഷ പൂർത്തിയാക്കാനായി. കൃത്യമായ മാർഗനിർദേശങ്ങൾ നേരേത്ത നൽകിയതിനാൽ വസ്ത്രധാരണമുൾപ്പെടെ ശ്രദ്ധിച്ചാണ് പരീക്ഷാർഥികളെത്തിയത്. ലോഹഭാഗങ്ങൾ പാടില്ലെന്ന നിർദേശമുള്ളതിനാൽ പരീക്ഷക്ക് കയറുന്നതിനു മുമ്പ് പെൺകുട്ടികൾ കമ്മൽ കൂടെവന്നവർക്ക് ഉൗരി നൽകി. കഴിഞ്ഞദിവസം അവലോകനയോഗംചേർന്ന് അധികൃതരും മുന്നൊരുക്കം നടത്തിയിരുന്നു. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ബസ്സ്റ്റാൻഡുകളിലും ഡി.ടി.പി.സി സഹായകേന്ദ്രമൊരുക്കിയതും സുഗമമായ നടത്തിപ്പിന് സഹായകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.