സഹകരണ പെൻഷൻകാരുടെ സെക്ര​േട്ടറിയറ്റ് മാർച്ച്​

കാഞ്ഞങ്ങാട്: കോ-ഓപറേറ്റിവ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ േമയ് 16ന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. സഹകരണ ജീവനക്കാർക്ക് അനുവദിക്കുന്ന സമയത്തുതന്നെ പെൻഷൻകാർക്കും ക്ഷാമബത്തയുടെ ആനുകൂല്യം ലഭ്യമാകുന്നതിന് സ്ഥിരം സംവിധാനം നടപ്പിലാക്കുക, സഹകരണ പെൻഷൻ പരിഷ്‌കരിക്കുക, പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി തുടങ്ങുക, മെഡിക്കൽ അലവൻസ് 1000 രൂപയാക്കുക, പെൻഷൻ സംഘടനയിലെ നേതാക്കളെ പെൻഷൻ ബോർഡിൽ ഉൾപ്പെടുത്തുക, സാമ്പത്തിക വേർതിരിവില്ലാതെ ഏകീകൃത പെൻഷൻപദ്ധതിക്ക് രൂപംനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. പ്രസിഡൻറ് സി.കെ. നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ഭാസ്‌കരൻ, പി. വിജയൻ, ടി.കെ. നായർ, ചോക്കോട് ബാലകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.