കാഞ്ഞങ്ങാട്: മലയോരത്തുനിന്ന് മംഗളൂരുവിലേക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾകൂടി സർവിസ് ആരംഭിച്ചു. കാഞ്ഞങ്ങാട് സബ്ഡിപ്പോ കേന്ദ്രീകരിച്ച് പാണത്തൂർ, എളേരി എന്നിവിടങ്ങളിൽനിന്നാണ് മംഗളൂരുവിലേക്ക് പുതിയ രണ്ട് സർവിസുകൾക്ക് തുടക്കംകുറിച്ചത്. അന്തർസംസ്ഥാന പെർമിറ്റുകളുള്ള ഒമ്പതോളം ബസുകൾ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടും ജീവനക്കാരുടെ കുറവ് കാരണം സർവിസുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. വിവിധ ഡിപ്പോകളിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് ആവശ്യമായ ജീവനക്കാരെ എത്തിച്ചതിനെ തുടർന്നാണ് പുതിയ സർവിസുകൾ ആരംഭിക്കാൻ സാഹചര്യമൊരുങ്ങിയത്. ബസുകൾ ലഭിച്ചിട്ടും സർവിസ് ആരംഭിക്കാനാവാത്ത പ്രശ്നം തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാൽ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ജില്ലക്കാരനായ ബോർഡ് അംഗം ടി.കെ. രാജെൻറ ഇടപെടലും കാര്യങ്ങൾക്ക് വേഗതകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.