ബേക്കലിൽ കടലിൽ മത്സ്യബോട്ട്​ മറിഞ്ഞ്​ ഒരാൾക്ക്​ പരിക്ക്​

കാഞ്ഞങ്ങാട്: ബേക്കൽ തീരക്കടലിൽ മത്സ്യബോട്ട് കൂറ്റൻതിരമാലകളിൽപെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഗണപതി എന്ന ബോട്ടിൽ മത്സ്യബന്ധനത്തിനു പോയ ബേക്കൽ കുറുംബ ക്ഷേത്രത്തിന് സമീപത്തെ കല്യാണിയുടെ മകൻ ബാബുവാണ് (52) അപകടത്തിൽപെട്ടത്. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടക്കയാത്രയിൽ കരയിലേക്ക് അടുക്കാറായപ്പോഴാണ് ശക്തമായ തിരമാലയിൽപെട്ട് ബോട്ട് മറിഞ്ഞതെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ചയും ഇവിടെ തോണി അപകടത്തിൽപെട്ടിരുന്നുവെങ്കിലും ആളപായമുണ്ടായില്ല. തീരക്കടലിൽ അപകടങ്ങൾ ആവർത്തിക്കുന്നത് തടയാൻ ബേക്കലിൽ മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു. തുറമുഖ നിർമാണത്തി​െൻറ സാധ്യതാപഠനത്തിന് ഫണ്ട് അനുവദിക്കുന്നതായി പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് മറ്റു നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.