മുഹമ്മദ്​ ബിലാലി​െൻറ വിയോഗം നാടി​െൻറ തേങ്ങലായി

തലശ്ശേരി: മുഹമ്മദ് ബിലാലി​െൻറ മരണം ചാലിൽ തീരദേശമേഖലയെ കണ്ണീരിലാഴ്ത്തി. സ്കൂൾ അവധിക്കാലമായതിനാൽ രാവിലെ എഴുന്നേറ്റയുടനെ കൂട്ടുകാരോടൊപ്പം കടൽതീരത്ത് ഫുട്ബാൾ കളിക്കാനിറങ്ങിയതായിരുന്നു. കളി മതിയാക്കി കാൽ കഴുകാനായി മുന്നോട്ടുനീങ്ങിയ ബിലാലിനെ ആർത്തലച്ചെത്തിയ തിരമാലകൾ വാരിയെടുക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും തീരദേശ പൊലീസും ബിലാലിനായി കടലിൽ ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ ബിലാലി​െൻറ ചേതനയറ്റ ശരീരമാണ് കാണാനായത്. മട്ടാമ്പ്രം ഇന്ദിര ഗാന്ധി പാർക്കിനടുത്താണ് ബിലാലി​െൻറ മൃതദേഹം കരക്കടിഞ്ഞത്. വിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ളവരടക്കം നിരവധിപേർ ചാലിലും ജനറൽ ആശുപത്രിയിലുമായി എത്തി. തലശ്ശേരിയിലെ ഒാേട്ടാടാക്സി ഡ്രൈവറായ ചാലിൽ നായനാർ കോളനിയിലെ കണ്ണോത്ത് വീട്ടിൽ എ. നസറുദ്ദീ​െൻറയും ആബിദയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് 11കാരനായ മുഹമ്മദ് ബിലാൽ. ചാലിൽ കടപ്പുറത്ത് ഞായറാഴ്ച രാവിലെ ഏഴിന് ശേഷമാണ് ബിലാൽ കടലിൽ മുങ്ങിയത്. തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിന് സമീപത്തെ ചാലിയ യു.പി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കളും നാട്ടുകാരും േചർന്ന് മൃതദേഹം ഏറ്റുവാങ്ങി. വൈകീട്ട് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമൻ, ഓട്ടോടാക്‌സി ഡ്രൈവേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് സി.പി. ഷൈജൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പൊന്ന്യം കൃഷ്ണൻ, എ.പി. മഹമൂദ്, എ.കെ. മുസ്തഫ, വാഴയില്‍ വാസു, പ്രദീപ് പുതുക്കുടി, കെ. ശിവദാസൻ, പാറക്കണ്ടി മോഹനൻ, എം. ബാലൻ, തഫ്‌ലീം മാണിയാട്ട്് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഓട്ടോടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ ബിലാലി​െൻറ വേർപാടിൽ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.