ഒ. ആബുവിന് തലശ്ശേരിയിൽ സ്​മാരകം പണിയണം

തലശ്ശേരി: കവിയും ഗ്രന്ഥകാരനും അറബി മലയാള സാഹിത്യ ചരിത്രകാരനുമായ യശശ്ശരീരനായ ഒ. ആബുവിന് തലശ്ശേരിയിൽ സ്മാരകം പണിയണമെന്ന് തലശ്ശേരി മാപ്പിള കലാകേന്ദ്രം ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് മാപ്പിള കലാകേന്ദ്രം രക്ഷാധികാരി മൂസ എരഞ്ഞോളി, പ്രസിഡൻറ് പ്രഫ. എ.പി. സുബൈർ, സെക്രട്ടറി ഉസ്മാൻ പി. വടക്കുമ്പാട്, ആബുവി​െൻറ മകൻ അലി എന്നിവർ എ.എൻ. ഷംസീർ എം.എൽ.എയെ കണ്ട് നിവേദനം നൽകി. ഉചിതമായ നടപടി കൈക്കൊള്ളാൻ ആവശ്യമായത് ചെയ്യാമെന്ന് എം.എൽ.എ ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.