മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേഖലതല ക്രിക്കറ്റ് ലീഗ് മത്സരത്തിെൻറ രണ്ടാം സെമിഫൈനലിൽ പള്ളൂർ അരവിന്ദോ സി.സിയെ പരാജയപ്പെടുത്തി പള്ളൂർ സി.സി ഫൈനലിൽ കടന്നു. 25 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയ പള്ളൂർ സി.സി 69 റൺസിെൻറ വ്യത്യാസത്തിലാണ് അരവിന്ദോ സി.സിയെ പരാജയപ്പെടുത്തിയത്. സൽമാൻ ഫാരിസ് മികച്ച കളിക്കാരനായി. 12ന് രാവിലെ ഏഴിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ സി.സിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.