റസിഡൻസ് അസോ. ഇൻഷുറൻസ് പദ്ധതി

മാഹി: ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച ഈസ്റ്റ് പള്ളൂരിലെ ആശ്രയ റസിഡൻസ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി തുടങ്ങി. 130ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി പ്രധാനമന്ത്രി ജീവൻജ്യോതി, ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന എന്നിവ പള്ളൂർ പുതുവൈ ഭാരതീയാർ ഗ്രാമബാങ്കി​െൻറ സഹകരണത്തോടെ തുടങ്ങിയത്. ചടങ്ങിൽ പ്രസിഡൻറ് ഒ.വി. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. ഷാനിഷ്, കെ.ടി.പി. ബാലൻ, പി.കെ. സതീഷ് കുമാർ, എം. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. പി. നാരായണൻ, എം.കെ. പത്മനാഭൻ, മേച്ചോളിൽ മുകുന്ദൻ, പി.കെ. ജിതേഷ്, പൊത്തങ്ങാട്ട് പ്രേമലത എന്നിവർ നേതൃത്വം നൽകി. അടുത്തദിവസം നടക്കുന്ന അസോസിയേഷൻ ഉദ്ഘാടനച്ചടങ്ങിൽ അവയവദാന സമ്മതപത്രം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.