സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

ന്യൂ മാഹി: സംസ്ഥാന യുവജനക്ഷേമ ബോർഡും ന്യൂ മാഹി കിടാരൻകുന്നിലെ സെൻസും ചേർന്ന് ഉദ്യോഗാർഥികൾക്കായി തുടങ്ങി. കണ്ണൂർ സർവകലാശാല െഡപ്യൂട്ടി രജിസ്ട്രാർ കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോഒാഡിനേറ്റർ അർജുൻ, വാർഡ് അംഗം കെ.എം. സെമീർ, പി. മുഹമ്മദ് താഹിർ, കെ. അനിൽകുമാർ, പി.പി. രഞ്ചിത്ത്, പി. പത്മജ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീപ്രസാദ്, സജീർ റഹ്മാൻ, ദിനയനൻ ദിനേഷ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സൗജന്യ കോച്ചിങ്ങിന് ബന്ധപ്പെടണം. ഫോൺ: 0490 2334136, 9446736809.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.