മുഴപ്പിലങ്ങാട് ധർമക്കുളം നവീകരണം: പ്രവൃത്തിയിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; കഴമ്പില്ലെന്ന് പഞ്ചായത്ത്

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ധർമക്കുളം നവീകരണത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്. ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ കുളം നവീകരണം പൊതുഖജനാവ് ധൂർത്തടിച്ചുള്ള അഴിമതിയാണെന്നാണ് മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിക്കുന്നത്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ചെലവ് ചുരുക്കാൻ പുതിയ നിയമനങ്ങൾവരെ നിർത്തിവെക്കുന്നകാലത്താണ് കുളം അറ്റകുറ്റപ്പണിക്ക് 18 ലക്ഷം രൂപ അനുവദിച്ചത്. ഇതി​െൻറ മറവിൽ വൻ അഴിമതിയുണ്ടെന്നും പ്രവൃത്തി നിർത്തിവെക്കണമെന്നും പ്രസിഡൻറ് കെ. സുരേഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി രാജീവൻ പാനുണ്ട, ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ, സി. ദാസൻ, വി. പ്രദീഷ്, അറത്തിൽ സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. എന്നാൽ, ധർമക്കുളം ദേശീയപാത അതോറിറ്റി ഏറ്റെടുത്തുവെന്ന കോൺഗ്രസ് ആരോപണം വ്യാജമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് പറഞ്ഞു. പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന സംസ്ഥാനസർക്കാർ നയത്തി​െൻറ ഭാഗമായാണ് കുളം നവീകരിക്കുന്നത്. കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ പ്രാചീനമായ കച്ചവടപാതയിൽ കാൽനടക്കാർക്ക് കുളിക്കാനും വിശ്രമിക്കാനും നീക്കിവെച്ചസ്ഥലത്താണ് ധർമക്കുളം ഉള്ളത്. ഇത് കൈവശപ്പെടുത്താനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിന് ശക്തിപകരുന്നതരത്തിൽ കോൺഗ്രസ് നിലപാടെടുത്തത് അപലപനീയമാണ്. കുളം നവീകരണം വളരെക്കാലമായുള്ള ആവശ്യമാണ്. പലഘട്ടങ്ങളിലായി സന്നദ്ധ സംഘടനകൾ ശുചീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും പ്രസിഡൻറ് എം.പി. ഹാബിസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.