ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ്​: ബി.കെ 55 ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

തലശ്ശേരി: ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ബാബു അച്ചാരത്ത് മെമ്മോറിയൽ രണ്ടാമത് പിങ്ക് ബാൾ ഓൾ കേരള ട്വൻറി 20 ക്രിക്കറ്റ് ടൂർണമ​െൻറിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബിനെ നാലു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 85 റൺസിന് എല്ലാവരും പുറത്തായി. മറുപടിയായി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 18.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരം ഡിജുദാസ് കളിയിൽ തിളങ്ങി. ടൂർണമ​െൻറിലെ മികച്ചതാരമായി ബി.കെ 55 താരം എ.കെ. രാഹുൽ ദാസിെനയും മികച്ച ബാറ്റ്സ്മാനായി തലശ്ശേരി ലജൻഡ്സ് ക്രിക്കറ്റ് ക്ലബ് താരം വി. അഫ്നാസിെനയും മികച്ച ബൗളറായി ബി.കെ 55 ക്രിക്കറ്റ് ക്ലബിലെ ഡിജുദാസിെനയും മികച്ച യുവതാരമായി ഒമർ അബൂബക്കറിെനയും തെരഞ്ഞെടുത്തു. അണ്ടർ 23 വുമൺ ഓൾ ഇന്ത്യ ട്വൻറി 20 ജേതാക്കളായ കേരളതാരങ്ങളായ എ. അക്ഷയ, പി. സൗരഭ്യ, എൻ.കെ. ദൃഷ്ണ, ഓൾ ഇന്ത്യ ബധിരമൂക ടൂർണമ​െൻറിൽ ജേതാക്കളായ കേരള ടീമിലെ മുജീബ്, മൻസൂർ, കേരള രഞ്ജി ടീം അസിസ്റ്റൻറ് കോച്ച് ഒ.വി. -------മസർ--------- മൊയ്തു, അണ്ടർ 16 കേരള ടീം ട്രെയിനർ എ.കെ. രാഹുൽ ദാസ്, ടൂർണമ​െൻറ് കൺവീനർമാരായ സന്തോഷ് പച്ച, സർഫറാസ് എന്നിവരെ സമാപനച്ചടങ്ങിൽ ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് സമ്മാനദാനം നടത്തി. ജില്ല ക്രിക്കറ്റ് അേസാസിയേഷൻ പ്രസിഡൻറ് കെ.പി. സുരേഷ്ബാബു, സെക്രട്ടറി വി.പി. അനസ്, മുൻ സെക്രട്ടറി വി.ബി. ഇസ്ഹാഖ്, ബിനീഷ് കോടിയേരി, എ.സി.എം. ഫിജാസ് അഹമ്മദ്, പി. സതീശൻ, എ. അഭിമന്യു, പി. ബാബുരാജ്, ടി. കൃഷ്ണരാജു, എ.കെ. സന്തോഷ്, സാദിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.