റിൻഷയുടെ വിജയത്തിന്​ തിളക്കമേറെ

കമ്പിൽ: ഒമ്പതു വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡും നേടിയ ചെറുക്കുന്നിലെ റിൻഷയുടെ വിജയത്തിന് തിളക്കമേറെ. ജന്മനാ കാഴ്ചശക്തിയില്ലാത്ത റിൻഷ പ്രതിസന്ധികളോട് പടപൊരുതിയാണ് മികച്ച ജയം നേടിയത്. സഹപാഠികൾക്കൊപ്പമിരുന്ന് പാഠങ്ങൾ കേട്ടുപഠിച്ച് സ്ക്രൈബി​െൻറ സഹായത്തോടെയാണ് റിൻഷ പരീക്ഷ എഴുതിയത്. കണ്ണൂർ സ​െൻറ് തെരേസാസ് സ്കൂൾ വിദ്യാർഥിനിയായ റിൻഷക്ക് സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും പഠനകാര്യങ്ങളിൽ ഏറെ സഹായം ലഭിച്ചു. എ ഗ്രേഡ് നേടിയ െഎ.ടിയിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനിരിക്കുകയാണ് ഇൗ മിടുക്കി. നല്ലൊരു ഗായികകൂടിയായ റിൻഷക്ക് പാട്ടിന് ലഭിച്ച സമ്മാനങ്ങൾ നിരവധി. പഠനത്തോടൊപ്പംതന്നെ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്ന റിൻഷക്ക് പ്ലസ് വണിന് സയൻസ് ഗ്രൂപ് എടുത്ത് പഠിക്കാനാണ് താൽപര്യം. ക്യാപ്ഷൻ കേരള ഗ്രാമീൺ ബാങ്ക് ഒാഫിസേഴ്സ് യൂനിയൻ അനുസ്മരണ സമ്മേളനം ബെഫി അഖിലേന്ത്യാ ജോയൻറ് സെക്രട്ടറി എൻ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു സോളിഡാരിറ്റി ഫോേട്ടാഗ്രഫി മത്സരം കണ്ണൂർ: പരിസ്ഥിതിദിനത്തി​െൻറ ഭാഗമായി സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് ഫോേട്ടാഗ്രഫി മത്സരം നടത്തുന്നു. പുഴസംരക്ഷണം എന്നതാണ് വിഷയം. പുഴ സംരക്ഷണം, കൈയേറ്റം, മലിനീകരണം, നശീകരണം എന്നിവ സംബന്ധിച്ച ഫോേട്ടാകൾ അയക്കാം. 38 വയസ്സ് കവിയാത്ത കണ്ണൂർ ജില്ലയിലെ യുവാക്കൾക്ക് പെങ്കടുക്കാം. 5000 രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും പ്രോത്സാഹന സമ്മാനവും നൽകും. അവസാന തീയതി േമയ് 30. ഫോേട്ടാ കണ്ണൂർ ജില്ലയിൽനിന്ന് പകർത്തിയതാവണം. കാപ്ഷൻ, പകർത്തിയ സ്ഥലം എന്നിവ രേഖപ്പെടുത്തണം. ഒരാൾക്ക് മൂന്ന് എൻട്രി വരെ അയക്കാം. 10 എം.ബിയിൽ കവിയരുത്. ജെ.പി.ഇ.ജി ഫോർമാറ്റിലാണ് ഫോേട്ടാ അയക്കേണ്ടത്. ചിത്രത്തിൽ എഡിറ്റിങ് അനുവദിക്കില്ല. സാേങ്കതിക വിശദാംശങ്ങൾകൂടി ഉൾപ്പെടുത്തണം. ഫോേട്ടാകൾ https://goo.gl/forms/G4CBrhzzzA2JHVqm2 എന്ന ലിങ്കിൽ അയക്കണം. മത്സരാർഥിയുടെ മുഴുവൻ പേര്, ജനനത്തീയതി, പോസ്റ്റൽ അഡ്രസ്, മൊബൈൽ, ഇ-മെയിൽ എന്നിവ മെയിലിൽ രേഖപ്പെടുത്തണം. മൊബൈൽ കാമറയിൽ എടുത്ത ഫോേട്ടാകളും അയക്കാം. വിവരങ്ങൾക്ക് സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ്, കണ്ണൂർ ജില്ല കമ്മിറ്റി, യൂനിറ്റി സ​െൻറർ, താവക്കര, ഫോൺ: 8111808640.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.