കണ്ണൂർ: പൊതുമേഖല ബാങ്കുകളിെല ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ മലബാർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്കുകളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക, ബാങ്കിങ് മേഖലയിലെ പെൻഷൻ പരിഷ്കരണം ഉടൻ നടത്തുക, എസ്.ബി.ടി റിട്ടയറീസിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ എസ്.ബി.െഎ ലയനത്തിന് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഒാൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡേറഷൻ അഖിലേന്ത്യ ഒാർഗൈസനിങ് സെക്രട്ടറി സി. ഗോപിനാഥൻ നായർ ഉദ്ഘാടനംചെയ്തു. എ.കെ.ബി.ആർ.എഫ് കേന്ദ്ര കമ്മിറ്റി അംഗം എ.സി. മാധവൻ അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ, കെ. പ്രേമചന്ദ്രൻ, പി. രാധാകൃഷ്ണൻ, പി.പി. ഭാർഗവൻ, വി.എം. അജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.