തുരുത്തി കോളനിക്കാരുടെ കുടിൽകെട്ടി സമരം 11ാം ദിവസത്തിലേക്ക്

പാപ്പിനിശ്ശേരി: തുരുത്തി പട്ടികജാതി കോളനിയിലൂടെ കടന്നുപോകുന്ന ദേശീയപാത അലെയിൻമ​െൻറിനെതിരെ നടക്കുന്ന കുടിൽകെട്ടി സമരം തിങ്കളാഴ്ച 11ാം ദിവസത്തിലേക്ക്. ഏപ്രിൽ 27നാണ് കോളനിയിലെ പട്ടികജാതി കുടുംബങ്ങൾ സഹനസമരത്തിനിറങ്ങിയത്. പ്രക്ഷോഭം ശക്തമാക്കുന്നതി​െൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ പാപ്പിനിശ്ശേരി തുരുത്തി നിവാസികളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തും. ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉദ്ഘാടനംചെയ്യും. പാപ്പിനിശ്ശേരി തുരുത്തിയിൽ ഇരുപത്തഞ്ചോളം പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കിയുള്ള അലെയിൻമ​െൻറ് തീർത്തും കാടത്തമാണെന്നും സമരം കേരള ദലിത്സമൂഹം ഏറ്റെടുക്കണമെന്നും പട്ടികജാതി സമിതി സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. തുരുത്തിയിൽ സമരത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച സമരപ്പന്തലിൽ സംവിധായകൻ സൂര്യദേവ, ഡി.സി.സി അംഗം കെ. ശിവദാസൻ, കായിക വേദി ജില്ല പ്രസിഡൻറ് ടി. ഗിരിധരൻ, ഡി.സി.സി ജന. സെക്രട്ടറി രാജീവൻ എളയാവൂർ, പ്രഭാകരൻ നാറാത്ത്, ദലിത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പ്രകാശൻ പറമ്പൻ, പുലയൻ സമുദായ സമിതി നേതാവ് മധു മാടൻ എന്നിവരെത്തി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.