പ്രതാപകാലത്തിെൻറ ഒാർമയിൽ വെസ്​റ്റേൺ ഇന്ത്യ കോട്ടൺസിലെ തൊഴിലാളികൾ ഒത്തുചേർന്നു

പാപ്പിനിശ്ശേരി: ജീവിതത്തി​െൻറ ഏറിയപങ്കും പാപ്പിനിശ്ശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൺസിലെ തൊഴിലാളികളായിരുന്നവർ 14 വർഷത്തിനുശേഷം സംഗമിച്ചു. സംഗമം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനംചെയ്തു. എം. നിത്യദാസ് അധ്യക്ഷതവഹിച്ചു. പി. ചന്ദ്രൻ, കെ.വി. ജനാർദനൻ, ടി. ശ്രീനിവാസൻ, ഇ.വി. ജനാർദനൻ, കെ. ചന്ദ്രൻ, എം. അബ്ദുൽറഹ്മാൻ എന്നിവർ സംസാരിച്ചു. സംഗമത്തിനെത്തിയവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ വഴിമുട്ടിയ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. 2004 െസപ്റ്റംബറിലാണ് കമ്പനി പൂട്ടിയത്. കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് മാനേജ്മ​െൻറ് അറിയിക്കുകയായിരുന്നു. എന്നാൽ, കമ്പനി നിയമപ്രകാരം അടച്ചുപൂട്ടാതെ തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യം നിഷേധിച്ചുവെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. പ്രവർത്തനം നിർത്തിവെച്ചതായി മാത്രം കാണിച്ചതിനാൽ ഗ്രാറ്റ്വിറ്റി ഇനത്തിൽ മാത്രം അർഹതപ്പെട്ട ആനുകൂല്യത്തി​െൻറ മൂന്നിലൊരുഭാഗം മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചത്. സ്വാതന്ത്ര്യസമര പോരാളികളുടെ കേന്ദ്രമായിരുന്ന ആറോൺ മില്ലാണ് 1957ൽ വെസ്റ്റേൺ ഇന്ത്യ കോട്ടൺസായി പുനർനാമകരണംചെയ്തത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി, ആന്തൂർ മേഖലകളിലെ സാധാരണക്കാർക്ക് കാൽനൂറ്റാണ്ടുകാലം ജീവിതോപാധി നൽകിയ മുഖ്യ വ്യവസായശാല കൂടിയായിരുന്നു കോട്ടൺസ്. കമ്പനിയിലെ സൈറൺ നിലച്ചതോടെ പാപ്പിനിശ്ശേരിയുടെ വ്യവസായികപ്രതാപം കൂടി അസ്തമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.