കണ്ണൂർ: കേരള ഗ്രാമീൺ ബാങ്ക് ഓഫിസേഴ്സ് യൂനിയെൻറ ആഭിമുഖ്യത്തിൽ ബെഫി സ്ഥാപക ജനറൽ സെക്രട്ടറിയായ ടി.എസ്. മുരളി, കേരള ഗ്രാമീൺ ബാങ്ക് ഓഫിസേഴ്സ് യൂനിയൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയായിരുന്ന രാജീവ് കണ്ണാടിപ്പറമ്പ് എന്നിവരുടെ അനുസ്മരണവും രാജ്‌മോഹൻ കുടുംബസഹായ ഫണ്ട് വിതരണവും നടത്തി. ബെഫി അഖിലേന്ത്യാ ജോയൻറ് സെക്രട്ടറി എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. പി. ഗണേശൻ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ കുടുംബസഹായ ഫണ്ട് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനിൽനിന്ന് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഐ.ആർ.പി.സിക്കുള്ള സഹായധനം സൊസൈറ്റി പ്രസിഡൻറ് പി. ഗണേശൻ ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി. ജയരാജന് കൈമാറി. കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച സുജാത, എൻ.ഐ. സുധാകരൻ, ശേഖരൻ പൊയ്യൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ വിരമിച്ചവർക്ക് ഉപഹാരം നൽകി. എൻ. സുരേഷ്, എം.കെ. മനോഹരൻ, കെ.ആർ. സരളാബായി, ടോമി മൈക്കിൾ, സി.സി. പ്രേംരാജ്, കെ.ജി. സുധാകരൻ, ടി.ആർ. രാജൻ, പി. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.