നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകണം -കേരള വികാസ് കോൺഗ്രസ് കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച നഴ്സുമാരുടെ ശമ്പളം ഹൈകോടതി കൂടി അംഗീകരിച്ച സാഹചര്യത്തിൽ വീണ്ടും അപ്പീലിനോ കേസിനോ പോകാതെ തീരുമാനം നടപ്പാക്കണെമന്നും അതിന് തയാറാകാത്ത ആശുപത്രി ഉടമകളുടെ മേൽ നടപടി സ്വീകരിക്കണമെന്നും കേരള വികാസ് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചെേങ്കാട്ട ഉൾപ്പെടെയുള്ള ഇന്ത്യയുടെ പൈതൃകസ്വത്തുക്കളുടെ സംരക്ഷണം കോർപറേറ്റുകളിൽ ഏൽപിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ. രമേശൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജോസ് ചെേമ്പരി, ജോയി വേളിക്കകത്ത്, ബോസ്കോ പേരട്ട, എം.സി. ശ്രീധരൻ, ആൻറണി തയ്യിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.