തലശ്ശേരി: ഡീസലിെൻറയും അനുബന്ധ സാധനങ്ങളുടെയും വിലവര്‍ധനയിൽ ബസുടമകള്‍ക്കുണ്ടാക്കുന്ന നഷ്ടത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യമായ ബദല്‍ സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന സിംഗിള്‍ ബസ് ഓപറേറ്റേഴ്സ്അസോസിയേഷന്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സ്വകാര്യബസ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണെന്ന് യോഗം വിലയിരുത്തി. അസോസിയേഷന്‍ പ്രസിഡൻറ് കൊട്ടയോടി വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു. ടി.എം. സുധാകരന്‍, എം. പ്രവീണ്‍കുമാര്‍, കെ.എം. രാജീവന്‍, പി. ജനാര്‍ദനന്‍, ശേഖരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.