കണ്ണൂർ: പൊതുജനാരോഗ്യ സംരക്ഷണത്തിനായി കായികസംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം നടപ്പാക്കുന്ന സാഹസിക മാസം പദ്ധതിക്ക് സൈക്കിള്‍ യജ്ഞത്തോടെ തുടക്കമായി. രാവിലെ ഏഴിന് കലക്ടറേറ്റ് പരിസരത്തുനിന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൈക്കിള്‍ റാലി മുഴപ്പിലങ്ങാട് ബീച്ചില്‍ സമാപിച്ചു. തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിളോട്ട മത്സരവും സംഘടിപ്പിച്ചു. സ്വന്തം സൈക്കിളുമായി കലക്ടറും സബ് കലക്ടർ ആർ. ചന്ദ്രശേഖരനും മുൻനിരയിലുണ്ടായിരുന്നു. കലക്ടറേറ്റ് പരിസരത്ത് സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ജിതിൻ ജോസ്, വി.പി. പവിത്രൻ, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.എസ്. സുധീഷ് എന്നിവർ പങ്കെടുത്തു. മുഴപ്പിലങ്ങാട് ൈഡ്രവ് ഇൻ ബീച്ചിലായിരുന്നു സൈക്കിൾ ചാമ്പ്യൻഷിപ്. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പെൺകുട്ടികളുൾെപ്പടെ നിരവധിപേർ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒന്നിച്ച് അഞ്ചു കിലോമീറ്ററായാണ് മത്സരം നടത്തിയത്. പ്രഫഷനലുകൾക്കായി സ്ത്രീപുരുഷ വിഭാഗങ്ങളിൽ പ്രത്യേക മത്സരം നടത്തി. സ്ത്രീകൾക്ക് 10 കിലോമീറ്ററും പുരുഷന്മാർക്ക് 20 കിലോമീറ്ററുമായാണ് മത്സരം. ഫുട്ബാൾ താരം സി.കെ. വിനോദ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, അന്തർദേശീയ ഫെൻസിങ് താരം റീത്ത പുതുശ്ശേരി എന്നിവർ പങ്കെടുത്തു. ജനറൽ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് യഥാക്രമം 6000, 4000, 2000 രൂപയാണ് സമ്മാനം. പ്രഫഷനൽ കാറ്റഗറിയിലെ വിജയികൾക്ക് 8000, 6000, 4000 രൂപയും സമ്മാനമായി നൽകി. മൂന്നു വിഭാഗങ്ങളിലും ആറുപേർക്ക് വീതം േപ്രാത്സാഹന സമ്മാനവും നൽകി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിെൻറ സഹകരണത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. സാഹസിക മാസം പദ്ധതിയുടെ രണ്ടാമത്തെ ഞായറാഴ്ചയായ 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തണ്‍, 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്നപേരില്‍ നീന്തല്‍മത്സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.