പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ കണ്ണാം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്ത് മൂന്ന് പേർക്ക് കീരിയുടെ കടിയേറ്റു. എ.കെ. ജനാർദനൻ (63), എ.കെ. നാരായണൻ (77), എ.പി. കല്യാണി അമ്മ (78) എന്നിവർക്കാണ് കടിയേറ്റത്. ജനാർദനനെ വീട്ടിലേക്കു വരുന്നവഴിയിലും നാരായണനെ ക്ഷേത്രത്തിലേക്കു പോകുന്നവഴിയിലും വെച്ചായിരുന്നു കടിച്ചത്. കല്യാണിയമ്മ വീട്ടിൽനിന്ന് തൊട്ടടുത്ത മകെൻറ വീട്ടിലേക്ക് പോകും വഴിയാണ് കടിയേറ്റത്. ജനാർദനന് കാലിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ മൂന്നുപേരും പഴയങ്ങാടി താലൂക്കാശുപത്രിയിലും കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സക്കെത്തിയെങ്കിലും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.