ബിഹാറിൽ നോട്ട്​പുസ്​തകത്തിൽ പാക്​ പതാകയേന്തിയ ബാലികയുടെ ചിത്രം; വിവാദം

പട്ന: ബിഹാറിലെ ജമൂയി ജില്ല ഭരണകൂടം അച്ചടിച്ച നോട്ടുപുസ്തകത്തിൽ പാക് പതാകയേന്തി ബാലിക നിൽക്കുന്ന ചിത്രം നൽകിയതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ഡിസംബറിൽ ജില്ല ജല, ശുചീകരണ സമിതി 'സ്വച്ഛ് ജമൂയി, സ്വസ്ത്യ ജമൂയി' കാമ്പയി​െൻറ ഭാഗമായി പുറത്തിറക്കിയ നോട്ടുപുസ്തകങ്ങളാണ് വിവാദത്തിൽപെട്ടത്. 5000 പ്രതികളാണ് അച്ചടിച്ചിരുന്നത്. സർക്കാർ സ്കൂളുകളിൽ നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തുവെങ്കിലും വിഷയം പുറത്തുവന്നതോടെ പലതും തിരിച്ചുവിളിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.