സിറ്റി ഫെസ്​റ്റിന്​ തുടക്കമായി

കണ്ണൂർ സിറ്റി: അഞ്ചുദിവസം നീളുന്ന സിറ്റി ഫെസ്റ്റിന് വർണാഭമായ തുടക്കം. ആയിക്കര മാപ്പിളബേ ഹാർബറിൽ വൻ ജനാവലിയെ സാക്ഷിയാക്കി നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിറ്റിയിലെ ബഹുമുഖപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ നിർവഹിച്ചു. കെ. ശഹ്‌റാസ് പ്രതിഭകളെ പരിചയപ്പെടുത്തി. ഡോ. കെ. മായ, കണ്ണൂർ ഷാഫി, മുസ്തഫ, നജീബ്, കെ. പ്രശാന്ത്, ഡോ. പി.വി. അബ്ദുൽ അസീസ്, ജി.വി. സുരേഷ്, മുസ്തഫ, അബ്ദുൽ ഖാദർ, മാസ്റ്റർ ഫിദൽ എന്നിവരെയാണ് ആദരിച്ചത്. മുൻ എം.എൽ.എ പ്രകാശൻ, റബ്കോ ചെയർമാൻ എം. ചന്ദ്രൻ, കെ.പി. സുധാകരൻ എന്നിവർ സംസാരിച്ചു. എം. ഷാജർ സ്വാഗതവും പി.കെ. സാഹിർ നന്ദിയും പറഞ്ഞു. മാസ്റ്റർ ഫിദൽ സ്പീക്കർക്ക് അദ്ദേഹത്തി​െൻറ ചിത്രം സമ്മാനിച്ചു. ചേംബർ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര തായത്തെരു, സിറ്റിവഴി മുഖ്യവേദിയിലേക്ക് എത്തി. മുത്തുക്കുട, കോൽക്കളി, കളരിപ്പയറ്റ്, ഗാനമേള എന്നിവയോടെയുള്ള ഘോഷയാത്രയിൽ കുടുംബശ്രീ വളൻറിയർമാർ, കലാസാംസ്‌കാരിക പ്രവർത്തകർ മുതലായവർ അണിചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.