കപട ആത്മീയതക്കെതിരെ വിശ്വാസിസമൂഹം ഉണരണം -വിസ്ഡം തലശ്ശേരി: കപട ആത്മീയതക്കെതിരെ പൊതുസമൂഹത്തെകൂടി ഒപ്പംനിർത്തി വിശ്വാസിസമൂഹം രംഗത്തുവരണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഒാർഗനൈസേഷൻ തലശ്ശേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാസമ്പന്നരാണ് ആത്മീയചൂഷകരുടെ ഇരകളിൽ ഭൂരിപക്ഷവും. പൗരോഹിത്യവും ആൾദൈവങ്ങളും ഒരുക്കുന്ന ചതിക്കുഴികളിൽ വീഴുന്ന ഇത്തരക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയുേമ്പാഴേക്കും സമ്പാദ്യവും വിശ്വാസവും നഷ്ടെപ്പട്ടവരായി മാറുന്നു. സൃഷ്ടിപൂജ ഒരുതരത്തിലും അംഗീകരിക്കാത്ത മതമാണ് ഇസ്ലാം. സ്രഷ്ടാവിനെ ആരാധിക്കാനും അവനോട് മാത്രം വിളിച്ചു പ്രാർഥിക്കാനും നേർച്ച വഴിപാടുകളുകളും സങ്കടങ്ങളും ആവലാതികളും അവനു മുന്നിൽ മാത്രം സമർപ്പിക്കാനുമാണ് ഇസ്ലാം മാനവസമൂഹത്തോട് ഉദ്േഘാഷിക്കുന്നത്. ഇതിന് തികച്ചും എതിരായ പ്രവർത്തനങ്ങളാണ് ആത്മീയചൂഷകരായ പൗരോഹിത്യം സമൂഹെത്ത പഠിപ്പിക്കുന്നത്. ദൈവത്തിന് ഇടയാളന്മാരായ പുണ്യ പുരുഷന്മാരെയും വ്യാജ സിദ്ധകേന്ദ്രങ്ങളും ഉണ്ടാക്കിയാണ് ഇവർ സമൂഹത്തെ വഞ്ചിക്കുന്നത്. ഇത്തരം ഇടയാളന്മാരിൽ ഭൂരിപക്ഷവും കപട ആത്മീയതയുടെ വക്താക്കളാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ആത്മീയചൂഷണത്തിനെതിരെ ബോധവത്കരണം എന്ന കാമ്പയിെൻറ ഭാഗമായി ഇൗങ്ങയിൽപീടികയിൽ നടന്ന സമ്മേളനം സി.പി. സലീം ഉദ്ഘാടനം ചെയ്തു. അസീസ് വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ. ഗംഗാധരൻ, വി. ദിവാകരൻ മാസ്റ്റർ, തഫ്ലീം മാണിയാട്ട്, ഫൈസൽ ഹുസൈൻ, പി. സമീർ, കെ.കെ. അഷ്റഫ്, കെ.പി. റയീസ്, സി.എച്ച്. ഷമീൽ, സുനൈജ് മൂഴിക്കര, റിയാസ് ഇബ്രാഹീം എന്നിവർ സംസാരിച്ചു. അബ്ദുൽ റഖീബ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.