തിന്മകള്‍ക്കെതിരെ പോരാടാന്‍ അമ്മമാര്‍ തയാറാകണം -മാര്‍ ജോസഫ് പാംപ്ലാനി ഇരിട്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹികതിന്മകള്‍ക്കെതിരെ പോരാടാന്‍ അമ്മമാര്‍ തയാറാകണമെന്ന് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കുന്നോത്ത് ഫൊറോനയിലെ 14 ഇടവകകളിലും മാതൃവേദി യൂനിറ്റുകള്‍ ആരംഭിച്ച് സമ്പൂര്‍ണ മാതൃവേദി ഫൊറോന പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ സെൻറ് ജൂഡ് നഗറില്‍നിന്ന് സെൻറ് തോമസ് ഫൊറോന ദേവാലയത്തിലേക്ക് മാതൃവേദി അംഗങ്ങള്‍ നടത്തിയ ജപമാലറാലി അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബി കോവാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ദിവ്യബലിക്കുശേഷം കുന്നോത്ത് ഫൊറോന ദൈവാലയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഫാ. ജോബി കോവാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് കരോട്ട്, ഫാ. മാത്യു കല്ലിങ്കല്‍, സിസ്റ്റര്‍ ഫില്‍സി, ജെസി പുറ്റാമറ്റം, മിനി മംഗലത്തില്‍, ജീന മാത്യു കുളത്തിങ്കല്‍, ലാലി പനച്ചിക്കല്‍ കരോട്ട്, ലൂസി തച്ചിലേട്ട്, രാജി പായിത്തോട്ടം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.