പ്രൈവറ്റ്​ മെഡിക്കൽ ടെക്​നീഷ്യൻസ്​ അസോസിയേഷൻ സംസ്​ഥാന സമ്മേളനം തുടങ്ങി

കണ്ണൂർ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ 13ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. സമ്മേളന വേദിയായ കണ്ണൂർ അമാനി ഒാഡിറ്റോറിയത്തിനു മുന്നിൽ സംസ്ഥാന പ്രസിഡൻറ് കെ. ബാബു പതാക ഉയർത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം മേയർ ഇ.പി. ലത നിർവഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, സുമ ബാലകൃഷ്ണൻ, ചന്ദ്രൻ കൊടമന, കെ.പി. അമൃത, പി.സി. കിഷോർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അസ്ലം മെഡിേനാവ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻറ് അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ശരീഫ് പാലോളി റിപ്പോർട്ടും കെ. ഷാജു കണക്കും അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. ജനകീയാരോഗ്യ പ്രവർത്തകൻ പി. സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, ഇ.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.