കാസർകോട്: ബേക്കൽ ബീച്ച് പാർക്കിൽ ശിൽപങ്ങൾ നിർമിക്കാൻ വിദ്യാർഥികൾക്ക് ബി.ആർ.ഡി.സി അവസരമൊരുക്കുന്നു. പ്രാദേശിക 'സന്ദർശകർ'ക്കൊപ്പം മറ്റ് നാടുകളിൽനിന്നുള്ള 'വിനോദസഞ്ചാരികളെ' കൂടി ആകർഷിക്കാൻ ബേക്കൽ ബീച്ച് പാർക്കിൽ നടപ്പാക്കുന്ന 'ആർട്ട് വോക്ക്' പദ്ധതിയുടെ തുടക്കമായാണ് ശിൽപകല വിദ്യാർഥികൾക്ക് അവസരമൊരുങ്ങുന്നത്. പാതയോരങ്ങളിൽ പെയിൻറിങ്ങുകളും ശിൽപങ്ങളുമുള്ള 400 മീറ്റർ നീളത്തിലുള്ള പാതയാണ് 'ആർട്ട് വോക്കി'ന് ഒരുക്കുക. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. പത്തടിയിൽ കുറയാത്ത ഉയരമുള്ള ശിൽപമാകണം. ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചവർക്ക് മുൻഗണന. പങ്കെടുക്കുന്നവർ 18 വയസ്സിൽ താഴെയുള്ളവരായിരിക്കണം. ശിൽപനിർമാണത്തിന് സഹായികളായി അഞ്ചുപേരെ ഉൾപ്പെടുത്താം. ഏഴ് ദിവസം കൊണ്ടാണ് ശിൽപ നിർമാണം പൂർത്തിയാക്കേണ്ടത്. മേയ് 31നുമുമ്പ് ശിൽപം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിൽപനിർമാണത്തിനുള്ള വസ്തുക്കൾ, താമസം, ഭക്ഷണം മുതലായവ ലഭ്യമാകും. താൽപര്യമുള്ളവർ www.bekaltourism.com/shilpa എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷ ഈ മാസം 13ന് ഉച്ച 12നുമുമ്പ് brdc@bekaltourism.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447793812.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.