ചിത്രംവിറ്റ്​ ഒരു കുന്നും പരിസ്ഥിതി സിനിമയും

കാസർകോട്: സ്വന്തം ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ചിത്രകാരനും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനം പരിസ്ഥിതിക്കുവേണ്ടിയൊരു സിനിമ നിർമിക്കും. സിനിമ വിജിയിച്ചാലും ഇല്ലെങ്കിലും സ്വന്തം ഭൂമിയിൽ സുരേന്ദ്രൻ ഒരു കുന്നു നിർമിക്കും. സിനിമക്ക് ഒരുവർഷം സമയമെടുക്കുമെങ്കിൽ കുന്ന് നിർമിക്കാൻ അഞ്ചുവർഷം എടുത്തേക്കും. പരിസ്ഥിതി പോരാളിയും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനമാണ് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ സമരവഴി തുറന്നിരിക്കുന്നത്. ചിത്രനിർമാണ ഫണ്ടിലേക്കുള്ള ആദ്യ ചിത്രം കാസർകോട് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ നടനും ദേശീയ അവാർഡ് ജേതാവുമായ ഇന്ദ്രൻസ് നിർവഹിച്ചു. 'പോത്' എന്നാണ് ചിത്രത്തി​െൻറ പേര്. വിഷുനാളിൽ പുലർച്ച വയലി​െൻറ കന്നിമൂലയിൽ കൈകൊണ്ട് മണ്ണുമാന്തി വിത്തിറക്കുന്ന ചടങ്ങി​െൻറ പേരാണ് പോത്. ഭൂമിയെ ഉൗർ വരയാക്കുന്നതിന് വിത്ത് പൂന്തിടുന്ന ചടങ്ങാണ്. ഭ്രമാത്മക വികസനക്കുതിപ്പിൽ ജീവജലത്തി​െൻറയും അന്തമില്ലാത്ത നാട്ടറിവുകളുടെയും നാട്ടുമരുന്നുകളുടെയും അക്ഷയഖനികളായ കുന്നുകളും പുഴകളും ലോറികേറി പോകുന്ന കാലത്ത് ദൃശ്യകലകളിലൂടെ പാരിസ്ഥിതിക വിഷയങ്ങളെ നെഞ്ചേറ്റിയുള്ള യാത്രയാണ് പോത് എന്ന് അണിയറയിലെ അലകേരളം പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഷ്ടപ്പെട്ട കുന്നിനെ സ്വന്തം സ്ഥലത്ത് പുനർനിർമിക്കുന്ന മഹായജ്ഞവും സിനിമക്കൊപ്പം നടക്കും. കുടുംബ അവകാശത്തിൽനിന്ന് ലഭിച്ച 20 സ​െൻറ് സ്ഥലത്താണ് കുന്ന് പുനർനിർമിക്കുന്നത്. പുറേമനിന്ന് പല സമയങ്ങളിൽ മണ്ണ് കൊണ്ടിട്ടാണ് ഇൗ പ്രക്രിയ പൂർത്തിയാക്കുന്നത്. കുന്നിടിച്ചല്ല മണ്ണ് കൊണ്ടിടുന്നത് എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സുരേന്ദ്രൻ കൂക്കാനം, വത്സൻ പിലിക്കോട്, വി.വി. പ്രഭാകരൻ, ചന്ദ്രൻ കല്ലത്ത്, മധു എസ്. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.