കുപ്രസിദ്ധ മോഷ്​ടാവ്​ 'ബ്ലാക്ക്മാൻ' പിടിയിൽ

കണ്ണൂർ: ജില്ലയെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് 'ബ്ലാക്ക്മാൻ' എന്നറിയപ്പെടുന്ന രാജപ്പൻ (33) പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ പടുകൊട്ട മധുക്കൂർ സ്വദേശിയാണ്. എടക്കാട്, ആഡൂർപാലം, കാടാച്ചിറ, കോട്ടം, മമ്പറം തുടങ്ങിയ പ്രദേശങ്ങളിൽ കറുത്തരൂപത്തിലെത്തി കവർച്ച നടത്തി ജനങ്ങളെ ഭയത്തി​െൻറ മുൾമുനയിൽ നിർത്തിയ രാജപ്പനെ പിടികൂടാൻ ഏറെനാളായി പൊലീസിനൊപ്പം നാട്ടുകാരും ശ്രമിച്ചുവരുകയായിരുന്നു. ശനിയാഴ്ച പുലർച്ച കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സിലെ ബിഗ്ബോസ് എന്ന സ്ഥാപനം കവർച്ച ചെയ്യാൻ ശ്രമിക്കേവയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും ബ്ലാക്ക്മാനെ പിടികൂടിയത്. സ്ക്രൂ ൈഡ്രവർ, ഹാക്സോ ബ്ലേഡുകൾ, കട്ടിങ് പ്ലയർ, കമ്പിപ്പാര എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. അർധരാത്രി 12ന് ശേഷമുള്ള കവർച്ചയാണ് രാജപ്പ​െൻറ ശൈലി. അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥലെത്തത്തുക. പുലർച്ച നാലിനകം കവർച്ച നടത്തി സ്ഥലംവിടും. കറുത്ത രൂപത്തിലെത്തുന്നതോടെയാണ് 'ബ്ലാക്ക്മാൻ' എന്ന പേരുവന്നത്. ഇയാളുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലും നൂറോളം കേസുകളുണ്ട്. രണ്ടുമാസം മുമ്പ് ആഡൂർ പാലെത്ത ഹനീഫയുടെ വീട്ടിൽനിന്ന് നാലുപവൻ മാലയും എടക്കാട് കുറ്റിക്കകെത്ത ഉഷയുടെ വീട്ടിൽനിന്ന് ഒന്നരപവൻ മാലയും കവർന്നിരുന്നു. കവർച്ചക്കിടെ മോഷ്ടാവി​െൻറ രൂപംകണ്ട് വീട്ടുകാർ ബോധംകെട്ടിരുന്നു. ഇയാൾക്കെതിരെ സേലത്ത് 50 കവർച്ചക്കേസും തലശ്ശേരിയിൽ 18 കേസും കൊയിലാണ്ടിയിൽ നാലു കേസും എടക്കാട്ട് മൂന്ന് കേസുമുണ്ട്. പൊലീസ് പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചശേഷം ഏതാനും മാസമായി കണ്ണൂർ കേന്ദ്രീകരിച്ചാണ് രാജപ്പൻ കവർച്ച നടത്തുന്നത്. ജനുവരി 27ന് ജയിലിൽനിന്ന് ഇറങ്ങിയശേഷം നാട്ടിൽ പോയി വന്ന് കവർച്ച തുടരുകയായിരുന്നുവെന്ന് പ്രതി പൊലീസിൽ സമ്മതിച്ചു. എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ഇയാളുടെ രീതിയാണ്. വീടുകളുടെ പിന്‍വാതിൽ പൊളിച്ച് കയറും. വീട്ടുകാർ അകത്തുണ്ടായാലും ഇവരെ ആക്രമിച്ച് കവര്‍ച്ച ചെയ്യും. രാജപ്പ​െൻറ ബന്ധുക്കളടക്കം മോഷണം തൊഴിലാക്കിയവരാണെന്ന് െപാലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.