കള്ളക്കടത്ത് കേസുകളിൽ പ്രതികളാകുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുന്നു

നെടുമ്പാശ്ശേരി: കള്ളക്കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇത്തരം കേസുകളിൽ പ്രതികളാകുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുന്നു. വിമാനത്താവളങ്ങളിെലയും തുറമുഖങ്ങളിെലയും കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെടുത്തിയായിരിക്കും ഡാറ്റാബാങ്ക് പ്രവർത്തിക്കുക. ഇതനുസരിച്ച് കള്ളക്കടത്ത് കേസിൽ മുമ്പ് പ്രതിയായയാൾ വിദേശത്തുനിന്ന് വരുന്നുണ്ടെങ്കിൽ പാസ്പോർട്ട് വിവരം പരിശോധിക്കുമ്പോൾതന്നെ ഇക്കാര്യം വ്യക്തമാകും. ഇതുവഴി ഇത്തരക്കാരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനും കഴിയും. എയർ കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ഡി.ആർ.ഐ, കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് തുടങ്ങിയ ഏജൻസികൾ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കേസിൽ പ്രതിയാക്കിയിട്ടുള്ളവരുടെ ഡാറ്റയാണ് ആദ്യം തയാറാക്കുക. പിന്നീട് കേസുകളിൽ പ്രതികളാകുന്നവരുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്തുകൊണ്ടിരിക്കും. ഇപ്പോൾ ഒരു വിമാനത്താവളത്തിൽ പിടിയിലാകുന്നവർ മറ്റ് വിമാനത്താവളങ്ങൾ വഴി കള്ളക്കടത്ത് നടത്തുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതിനും വലിയൊരു പരിധി വരെ തടയിടാൻ ഇതുവഴി കഴിയും. നെടുമ്പാശ്ശേരിയിൽ ഒരു ദിവസം ഏതാണ്ട് മുപ്പതിനായിരത്തോളം യാത്രക്കാരാണ് എത്തുന്നത്. ഇവരെയെല്ലാം വിശദമായി പരിശോധിക്കുക പ്രായോഗികമല്ല. ഡാറ്റാബാങ്ക് സജ്ജമാകുന്നതോടെ സ്ഥിരം കള്ളക്കടത്ത് നടത്തുന്നവരെ കൂടുതൽ നിരീക്ഷണത്തിന് വിധേയരാക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.