പയ്യന്നൂർ: മൈതാനത്ത് കളിയാവേശത്തിെൻറ മാസ്മരികതയിൽ മാത്രം യൗവനത്തെ തളച്ചിടാതെ ഒരു ഫുട്ബാൾ ക്ലബ് സ്വന്തം നാടിന് ദാഹനീർ നൽകി ചരിത്രം രചിക്കുന്നു. ബിസ്മില്ല എട്ടിക്കുളമാണ് കളിയിടങ്ങളിൽ മികവുകാട്ടി ട്രോഫികൾ സ്വന്തമാക്കുന്നതോടൊപ്പം നാടിെൻറ ദാഹമകറ്റി വ്യതിരിക്തമാകുന്നത്. ക്ലബിെൻറ കുടിവെള്ള വിതരണം 10ാം വർഷത്തിലേക്ക് കടക്കുകയാണ്. സ്വന്തമായി സ്ഥലമെടുത്ത് കിണർകുഴിച്ച് പമ്പുസെറ്റ് സ്ഥാപിച്ച് രണ്ടു ടാങ്കർ ലോറികളും വാങ്ങിയാണ് അഞ്ചു വാർഡുകളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്. വൻ സാമ്പത്തികബാധ്യത എന്ന കടുത്ത വെല്ലുവിളിയെ മറികടന്നാണ് ക്ലബ് പ്രവർത്തകർ എല്ലാവർഷവും ഈ നാട്ടുനന്മയിലേക്ക് ഗോളടിക്കുന്നത്. രാമന്തളി ഗ്രാമപഞ്ചായത്തിൽ 9, 10, 11, 12 വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കഴിഞ്ഞ ഒമ്പതു വർഷമായി ബിസ്മില്ല എട്ടിക്കുളം മുടങ്ങാതെ കുടിവെള്ളം നൽകിവരുന്നു. ഒരു വർഷം മൂന്നു ലക്ഷം രൂപ െചലവ് വരും. ആദ്യകാലങ്ങളിൽ പിക്അപ് വാനും ടാങ്കും വാടകക്ക് എടുത്തായിരുന്നു വിതരണം. നാലു വർഷം മുമ്പ് ടാങ്കർലോറി വാങ്ങി. ഇതിെൻറ പ്രയോജനം കിട്ടുന്നത് പ്രധാന റോഡുകളുടെ സമീപത്തെ കുടുംബങ്ങൾക്ക് മാത്രമായിരുന്നു. ഇൗ വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രയാസം പരിഹരിക്കാൻ ഈ വർഷം മിനി കുടിവെള്ള ടാങ്കറും വാങ്ങി. ഇതിെൻറ ഉദ്ഘാടനം നിർവഹിച്ചത് സി. കൃഷ്ണൻ എം.എൽ.എയായിരുന്നു. എട്ടിക്കുളത്തിെൻറ കടലോരമേഖലയിൽ എട്ടു ലക്ഷം രൂപ െചലവിൽ ആറു സെൻറ് സ്ഥലം വാങ്ങുകയും അതിൽ വിശാലമായ കിണറും പമ്പ് ഹൗസും നിർമിക്കുകയായിരുന്നു. ആ കിണറിൽനിന്നുമാണ് വെള്ളമെടുക്കുന്നത്. രാവിലെ ആറിന് ആരംഭിക്കുന്ന വിതരണം ചിലപ്പോൾ രാത്രിവരെ നീളും. ദിവസവും 50,000 ലിറ്ററിൽ മുകളിൽ വെള്ളം വിതരണം ചെയ്തുവരുന്നു. സർക്കാർ കുടിവെള്ളം നൽകാൻ അറച്ചുനിന്നപ്പോഴായിരുന്നു ബിസ്മില്ല ദൗത്യം ഏറ്റെടുത്തത്. ഇതാണ് ഒമ്പതു വർഷം പിന്നിട്ടത്. ടി.പി. താജുദ്ദീൻ, മുഹമ്മദ് സിനാൻ, എൻ.പി. സാലു, എം.പി. അനസ്, സി.സി. സൈഫുദ്ദീൻ, എം.പി. തൽഹത്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.