ചെറുപുഴയില്‍ ലഹരി വസ്തുക്കളും മദ്യക്കടത്തും പിടികൂടി

ചെറുപുഴ: പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് സംഘം കഴിഞ്ഞരാത്രി ചെറുപുഴയിലും പരിസരങ്ങളിലും നടത്തിയ പരിശോധനക്കിടെ മദ്യക്കടത്തും കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി. സ്‌കൂട്ടറിലും മാരുതി കാറിലുമായി കടത്തുകയായിരുന്ന 22 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. വാഹനമോടിച്ചിരുന്ന മീന്‍തുള്ളി സ്വദേശി പ്രസന്നകുമാര്‍, ആലക്കോട് സ്വദേശി ബിനോയ് എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ചെറുപുഴ ടൗണിനു സമീപം കഞ്ചാവ് വില്‍ക്കുന്നതിനിടെ ടി.വി. മുഹമ്മദ് കുഞ്ഞി, വി.പി. അഷ്‌റഫ് എന്നിവരെയും പിടികൂടി. ഇവരില്‍നിന്ന് പൊതികളാക്കിയ നിലയില്‍ 316 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് അരവഞ്ചാല്‍ ടൗണിലെ വ്യാപാരി സതീശനെതിരെയും കേസെടുത്തു. ആറ് കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബാബുരാജ്, പ്രിവൻറിവ് ഓഫിസര്‍മാരായ ശശി ചേണിച്ചേരി, സന്തോഷ് തൂണോളി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനിവാസന്‍, പ്രിയേഷ്, രാജീവന്‍, ശരത്, വിജിത്, മനോജ്, ജനാർദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിക്കടത്ത് പിടികൂടിയത്. വന്‍ ലഹരിക്കടത്ത് സംഘങ്ങള്‍ സജീവമായ മലയോരത്ത് പൊലീസി​െൻറ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് എക്‌സൈസ് സംഘം ഒരുദിവസത്തെ പരിശോധനയില്‍ ഇത്രയേറെ കേസുകള്‍ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.