പയ്യന്നൂർ: ജവഹർലാൽ നെഹ്റുവിെൻറ അധ്യക്ഷതയിൽ 1928ൽ പയ്യന്നൂരിൽ നടന്ന നാലാം അഖില കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിെൻറ 90ാം വാർഷികം കെ.പി.സി.സിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ദൂരവ്യാപകമായ മാറ്റത്തിന് തുടക്കംകുറിച്ച ചരിത്ര പ്രാധാന്യം നിറഞ്ഞതായിരുന്നു പയ്യന്നൂരിൽ നടന്ന അഖില കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനം. പിൽക്കാലത്ത് പൂർണ സ്വരാജ് പ്രഖ്യാപനത്തിനും ജന്മിത്തം അവസാനിപ്പിക്കുന്ന തീരുമാനത്തിനും നിമിത്തമായ ഈ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു. പയ്യന്നൂർ ഗാന്ധിമന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറുമാരായ സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ചെയർമാനായും ഡി.സി.സി പ്രസിഡൻറുമാരായ സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ എന്നിവർ ജനറൽ കൺവീനർമാരായും കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി. ഉണ്ണികൃഷ്ണൻ ട്രഷററുമായി 501 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.