കരിയർ ഗൈഡൻസ് ക്ലാസ് നാളെ

പയ്യന്നൂർ: ജെ.സി.ഐ പെരുമ്പയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ തിങ്കളാഴ്ച രാവിലെ 10ന് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെമിനാർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ഡോ. പി.ആർ. വെങ്കിട്ടരാമൻ ക്ലാസെടുക്കും. ജെ.സി.ഐ മുൻ ദേശീയ ഉപാധ്യക്ഷനും അന്താരാഷ്ട്ര പരിശീലകനുമായ പ്രമോദ്കുമാർ 'ലക്ഷ്യത്തിലേക്ക് എങ്ങനെ മുന്നേറാം' എന്ന വിഷയത്തിൽ ഹ്രസ്വ പരിശീലനം നൽകും. സെമിനാറിൽ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകും. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോളജുകളുടെയും കൗണ്ടറുകളും ഉണ്ടാവും. രാവിലെ 9.30ന് എത്തി രജിസ്റ്റർ ചെയ്യാം. ഫോൺ: 9895305552. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ അബ്ദുറഹ്മാൻ, അബു സാലി, മഹറൂഫ് ഇസ്മാലി, നാസർ നങ്ങാരത്ത്, സി. ജാസിം, ഷനിൽ പുഷ്പജൻ, എൻ.വി. അനന്തു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.