പയ്യന്നൂർ: അമ്മയുടെയും അധ്യാപകരുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത ബാല്യകാലമായിരുന്നു തേൻറതെന്നും നീ നാട്ടുകാരെക്കൊണ്ട് ചിരിപ്പിക്കും എന്ന അമ്മയുടെ ശാപവാക്കാണ് തനിക്ക് അനുഗ്രഹമായതെന്നും നടൻ ഇന്ദ്രൻസ്. വെള്ളൂർ വായനശാലയിൽ നടക്കുന്ന രാക്കിളിക്കൂട്ടം ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ വസ്ത്രാലങ്കാരകനായി പ്രവർത്തിക്കുമ്പോഴും സ്വന്തംനാട്ടിലെ കലാസമിതിയാണ് തനിക്ക് അഭിനയത്തിന് അവസരം നൽകിയത്. വലിയ താരമാകാനല്ല ഒരു സാധാരണ നാട്ടിൻപുറത്തുകാരനായി നിങ്ങൾക്കിടയിൽ ജീവിക്കാനാണ് ആഗ്രഹം. ഇഷ്ടപ്പെട്ട നടനേതെന്ന കുട്ടികളുടെ ചോദ്യത്തിന് ചാർലി ചാപ്ലിൻ എന്നും മലയാളത്തിലെ ഇഷ്ടനായിക കവിയൂർ പൊന്നമ്മയെന്നുമായിരുന്നു ഇന്ദ്രൻസിെൻറ സമർഥമായ ഉത്തരം. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ് സ്വാഗതവും വത്സൻ നന്ദിയും പറഞ്ഞു. വായനശാലയുടെ ഉപഹാരം ഇ. ഭാസ്കരൻ നൽകി. കൃഷ്ണകുമാർ പള്ളിയത്ത് നാട്ടുപയമ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.