സ്കാറ്റിങ്ങിൽ ഗിന്നസ് റെക്കോഡ്​ ലക്ഷ്യമിട്ട്​ ആൻമരിയയും ആൽബിനും

ശ്രീകണ്ഠപുരം: സ്കാറ്റിങ്ങിൽ ഗിന്നസ് റെക്കോഡ് നേടി പുതുചരിത്രം രചിക്കാൻ ആൻമരിയയും ആൽബിനും ഒരുങ്ങുന്നു. 16 മുതൽ ബൽഗാമിൽ നടക്കുന്ന 24 മണിക്കൂർ റോൾബാൾ സ്കാറ്റിങ്ങിൽ പങ്കെടുത്ത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കുകയാണ് ഈ താരങ്ങളുടെ ലക്ഷ്യം. ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ വിദ്യാർഥികളായ ആൻമരിയ ജോസഫും ആൽബിൻ ജോസഫുമാണ് മലയോരത്തി​െൻറ കായിക പാരമ്പര്യം നിലനിർത്താനായി സ്കാറ്റിങ്ങിൽ ഗിന്നസ് മോഹവുമായി മുന്നേറുന്നത്. എറണാകുളം പള്ളിക്കലിൽ സമാപിച്ച കേരള സ്റ്റേറ്റ് ഓപൺ റോൾബാൾ ചാമ്പ്യൻഷിപ്പിലാണ് ഈ താരങ്ങൾ നിലവിൽ മെഡൽ കൊയ്ത്ത് നടത്തിയത്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സൗത്ത് സോൺ സ്കാറ്റിങ് ചാമ്പ്യൻഷിപ്പിലും ആൽബിനും ആൻമരിയയും ഒന്നാമതായിരുന്നു. സ്കാറ്റിങ് റിങ് (രണ്ട്) 500 മീറ്റർ, റിങ് (രണ്ട് എ) 1000 മീറ്റർ, റിലേ 400 മീറ്റർ എന്നിവയിലെല്ലാം തകർപ്പൻ മത്സരം കാഴ്ചെവച്ച് നാലാം തരം വിദ്യാർഥിനിയായ ആൻമരിയ ട്രിപ്പിൾ ജയത്തോടെ ഒന്നാമതെത്തി. ആറ് വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച ആൻമരിയയുടെ സഹോദരൻ ഒന്നാം ക്ലാസുകാരനായ അൽബിൻ റിങ് (രണ്ട്), റിങ് (രണ്ട് എ) എന്നീ വിഭാഗങ്ങളിലാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നടക്കുള്ള താരങ്ങളോട് പോരടിച്ചാണ് ആൻമരിയ, ആൽബിൻ സഹോദരങ്ങൾ മെഡലുകൾ വാരിക്കൂട്ടിയത്. മുൻ വർഷങ്ങളിലും ഇരുവർക്കും സ്കാറ്റിങ്ങിൽ നിരവധി സമ്മാനം ലഭിച്ചിരുന്നു. ക്ലാസു കഴിഞ്ഞുള്ള ഇടവേളകളിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ശ്രീകണ്ഠപുരത്തെ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പുടമ കൊട്ടൂർ വയലിലെ കൈച്ചിറ മറ്റത്തിൽ ബിജു-ലിജിയ ദമ്പതിമാരുടെ മക്കളാണ് ആൻമരിയയും ആൽബിനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.