മഹാത്മാ ബാലവേദി ക്യാമ്പ്

അന്നൂർ: പുതിയകാലത്തി​െൻറ നേട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും പഴയകാലത്തി​െൻറ നന്മകളെ വിസ്മരിക്കാതിരിക്കാൻ കുട്ടികൾ ജാഗ്രതപുലർത്തണമെന്ന്‌ ഡോ. ആർ.സി. കരിപ്പത്ത് പറഞ്ഞു. അന്നൂരിൽ മഹാത്മാ സുഹൃദ് വേദി ബാലവേദി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹൃദ് വേദി രക്ഷാധികാരി എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ അടിയോടി, വി.എം. രാജൻ, യു. രാജേഷ്, കെ.പി. മനോജ്, എ.കെ. അർജുൻ എന്നിവർ സംസാരിച്ചു. ഡോ. ഇ. ഉണ്ണികൃഷ്ണൻ പരിസ്ഥിതിപാഠങ്ങൾ പകർന്നുനൽകി. കെ.കെ.എസ്. പൊതുവാൾ, ശ്രീനി പള്ളിയത്ത് എന്നിവർ ക്ലാസെടുത്തു. മാജിക്കി​െൻറ അത്ഭുതലോകം യുവമാന്ത്രികൻ യദുനാഥ് പള്ളിയത്ത് അനാവരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.