ചെറുപുഴ: ജില്ലയിലെ മികച്ച സംയോജിത കര്‍ഷകന് ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷക ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജോസ്ഗിരിയിലെ ടി.ജെ. കുര്യന്‍ ഏറ്റുവാങ്ങി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കിസാന്‍ കല്യാണ്‍ കാര്യശാല ബോധവത്കരണ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലന്‍ പുരസ്‌കാരം സമ്മാനിച്ചു. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരത്തിലേറെ അടി ഉയരത്തിലുള്ള ജോസ്ഗിരി മലമുകളിലെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ ഏലം, കാപ്പി, ഇഞ്ചി, കൊക്കോ തുടങ്ങിയ നാണ്യവിള കൃഷി, ഓറഞ്ച്, സ്‌ട്രോബറി, അവക്കാഡോ തുടങ്ങിയ പഴവര്‍ഗങ്ങള്‍, കൂണ്‍ കൃഷി, വിവിധയിനം പച്ചക്കറികള്‍, പശുവളര്‍ത്തല്‍ എന്നിവയെല്ലാം വിജയകരമായി നടപ്പാക്കിയത് പരിഗണിച്ചാണ് മികച്ച സമ്മിശ്ര കര്‍ഷനായി ടി.ജെ. കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.