രക്തസാക്ഷി ദിനം

കരിങ്കൽക്കുഴി: പാടിക്കുന്ന് സി.പി.െഎയും സി.പി.എമ്മും സംയുക്തമായി ആചരിച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ അധ്യക്ഷത വഹിച്ചു. സി.പി.െഎ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ജില്ല സെക്രട്ടറി സന്തോഷ്കുമാർ, കർഷകസംഘം മുൻ സംസ്ഥാന പ്രസിഡൻറും എം.എൽ.എയുമായിരുന്ന സി.കെ.പി.പത്മനാഭൻ എന്നിവർ സംസാരിച്ചു. എം. ദാമോദരൻ സ്വാഗതം പറഞ്ഞു. കണ്ണാടിപ്പറമ്പ് ഫുട്ബാൾ ഫൈനൽ ഇന്ന് മയ്യിൽ: കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഷൈനിങ്സ്റ്റാർ സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത് ട്രാവൽസ് വിന്നേഴ്സ് ട്രോഫിക്കും ക്രിയേറ്റിവ് ഡിസൈനിങ് ഇൻറീരിയേഴ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബാൾ ഫൈനൽ മത്സരം ഞായറാഴ്ച നടക്കും. രണ്ടാം സെമിഫൈനലിൽ എഫ്.സി കാഞ്ഞിരയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സി.എം.ജി പരിയാരം ഫൈനലിൽ കടന്നു. റെഡ്സ്റ്റാർ കടന്നപ്പള്ളിയും സി.എം.ജി പരിയാരവുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.