പാവങ്ങളെ തെരുവിലേക്ക് ഇറക്കരുത് -കെ.എം. ഷാജി എം.എൽ.എ പാപ്പിനിശ്ശേരി: തുരുത്തിയിൽനിന്ന് കുടിയൊഴിപ്പിക്കുന്ന പാവങ്ങളെ തെരുവിലേക്ക് ഇറക്കുകയാണെന്ന് കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. ഇത് ആസൂത്രിതമായ നടപടിയാണ്. റിയൽ എസ്റ്റേറ്റ് ലോബിയുടെയും വ്യവസായിക ശക്തികളുടെയും ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. മതസംഘടന താൽപര്യങ്ങളടക്കം അലൈൻമെൻറിൽ മാറ്റംവരുത്താൻ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ എന്നനിലയിൽ തുരുത്തിയിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. പുതിയ പാലത്തിെൻറ അലൈൻമെൻറിലടക്കം വലിയ നഷ്ടമാണ് സർക്കാർ നേരിടാൻ പോകുന്നത്. അന്യായമായ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. കെ.പി.എ. സലീം, ഒ.കെ. മൊയ്തീൻ, കെ.പി. അബ്ദുൽ ജലീൽ, എം.പി. സമീർ, മുത്തലിബ്, ഷറഫുദീൻ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.