പാടിതീർഥം സർക്കാർ ഏറ്റെടുക്കണം -കൊളച്ചേരി ഗ്രാമപഞ്ചായത്ത് കണ്ണൂർ: പാടിതീർഥവും അനുബന്ധ തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമന്നും സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. പാടിക്കുന്നിലെ നീരുറവയായ പാടിതീർഥം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് പാടിതീര്‍ഥം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലത്ത് നീരുറവ തടസ്സപ്പെടുത്തുന്നതരത്തില്‍ കുന്നിടിച്ച് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും ഏക്കര്‍കണക്കിന് നെല്‍വയലിലിലെ കൃഷി ഇല്ലാതാകുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. അതേസമയം, കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ പാടിതീർഥവും സമീപപ്രദേശങ്ങളും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്ന് കർമസമിതി നേതാക്കള്‍ പറഞ്ഞു. ചതുപ്പിലെ മണ്ണ് നീക്കം ചെയ്യാനും അവിടെ നിർമിച്ച കോണ്‍ക്രീറ്റ് റോഡ് പൊളിച്ചുമാറ്റാനുമുള്ള നടപടി ഉണ്ടാകണമെന്നും സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്നതുവരെ സ്ഥലത്ത് കൃഷിയോ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളോ നടത്താന്‍ അനുവദിക്കരുതെന്നും കർമസമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.എം.പി. സറീന, അംഗങ്ങളായ പി.വി. വത്സൻ, കെ. പ്രമീള, നിസാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കര്‍മസമിതി പ്രവര്‍ത്തകരുമായ അഡ്വ. പി. അജയകുമാർ, എം. ദാമോദരൻ, സി. സത്യൻ, എ.പി. സുരേശൻ, ഭാസ്‌കരന്‍ പി. നണിയൂർ, രജുകുമാര്‍, വി.വി. സുമേഷ്, എൻ.കെ. ശ്രീജേഷ്, വി.വി. ശ്രീനിവാസൻ, ടി.വി. വത്സൻ, സി. ലക്ഷ്മണൻ, രാജേഷ്, ഉമേഷ്, മഹേഷ്, പഞ്ചായത്ത് സെക്രട്ടറി പി. ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.