കോടതിയിൽ വെച്ച് സാക്ഷിയെക്കൊണ്ട് മൊഴിയിൽ ഒപ്പിടുവിച്ചു; എസ്.ഐ നേരിെട്ടത്താൻ ഉത്തരവ് മൂവാറ്റുപുഴ: എക്സൈസ് പ്രിവൻറിവ് ഓഫിസര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ രാജാക്കാട് എസ്.ഐയോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കഞ്ചാവ് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സാക്ഷിയായ സമീഷ് എന്നയാളെ രാജാക്കാട് എക്സൈസ് പ്രിവൻറിവ് ഓഫിസര്‍ പി.ഡി. ദേവസ്യ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോടതി രാജാക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ റിപ്പോര്‍ട്ടുമായെത്തിയ വനിത സിവില്‍ പൊലീസ് ഓഫിസര്‍ കോടതിയില്‍ െവച്ചാണ് മൊഴി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ സമീഷിനെക്കൊണ്ട് ഒപ്പിടുവിച്ചത്. കോടതി ആരംഭിച്ചപ്പോള്‍ സമീഷ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചു. മൊഴി വായിച്ചുകേള്‍പ്പിക്കാതെ ധിറുതിപിടിച്ച് റിപ്പോര്‍ട്ടില്‍ ഒപ്പിടുവിച്ചെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സമീഷ് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കോടതി സമീഷിെൻറ മൊഴി നേരിട്ട് രേഖപ്പെടുത്തിയശേഷം രാജാക്കാട് എസ്.എച്ച്.ഒക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി. കോടതിയില്‍ നിയമവിരുദ്ധമായി സാക്ഷിയെക്കൊണ്ട് ഒപ്പിടുവിച്ച വനിത സിവില്‍ പൊലീസ് ഓഫിസറെയും കോടതി ശാസിച്ചു. 2009ല്‍ പി.ഡി. ദേവസ്യ അടിമാലിയില്‍ എക്സൈസ് പ്രിവൻറിവ് ഓഫിസറായിരിക്കുമ്പോള്‍ നാലുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സമീഷും ഉള്‍പ്പെട്ടിരുന്നു. പിന്നീടും സമീഷിെൻറ പേരില്‍ കഞ്ചാവ് കേസെടുക്കുമെന്നും ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമീഷ് വിജിലന്‍സില്‍ പരാതിപ്പെട്ടു. വിജിലന്‍സിെൻറ നിര്‍ദേശപ്രകാരം സമീഷ് പണം നല്‍കുന്നതിനിടെ വിജിലന്‍സ് സംഘം ദേവസ്യയെ പിടികൂടി. ഈ കേസിെൻറ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് സമീഷിന് ഫോണില്‍ ഭീഷണി. തുടര്‍ന്നാണ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ദേവസ്യയോട് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.