പെരിങ്ങത്തൂർ: സർഗവസന്തം 2018െൻറ ഭാഗമായുള്ള 'സധൈര്യം മുന്നോട്ട്' അമ്പെയ്ത്ത് പരിശീലനം തുടങ്ങി. മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 36 കുട്ടികൾക്കാണ് 15 ദിവസത്തെ പരിശീലനം നൽകുന്നത്. യുവജനക്ഷേമ ബോർഡിെൻറ സഹകരണത്തോടെയാണ് പരിശീലനം ഒരുക്കുന്നത്. കനകമലയിൽ നടന്ന അമ്പെയ്ത്ത് പരിശീലനം പാനൂർ സി.ഐ വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ വി. സുനിത അധ്യക്ഷത വഹിച്ചു. അമ്പെയ്‌ത്ത് ദേശീയ ചാമ്പ്യൻ പേരാവൂരിലെ സോനു ഷിബുവിനെ ചടങ്ങിൽ ആദരിച്ചു. പാനൂർ നഗരസഭ കൗൺസിലർമാരായ കെ. ബാലൻ, എ.പി. രമേശൻ, ഉമൈസ തിരുവമ്പാടി, ഹരീന്ദ്രൻ പറമ്പത്ത്, സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ ജ്യോസ്ന, ബിപിൻ എന്നിവർ സംസാരിച്ചു. എൻ. അനൂപ് സ്വാഗതവും സാഹസിക അക്കാദമി ഓഫിസർ പ്രണിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.