മുഴപ്പിലങ്ങാട്: കാലപ്പഴക്കംകാരണം ശോച്യാവസ്ഥയിലായ മുഴപ്പിലങ്ങാട് കുളംബസാറിലെ ധർമക്കുളം നവീകരണപ്രവർത്തനം പുനരാരംഭിച്ചു. കുളത്തിന് സമീപം താമസിക്കുന്ന കെ.കെ. ഹൗസിലെ സുകുമാരൻ എന്നയാളുടെ പരാതിയിൽ മുമ്പ് നവീകരണപ്രവൃത്തി തടഞ്ഞിരുന്നു. എന്നാൽ, പരാതിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി നവീകരണജോലി പുനരാരംഭിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുകയായിരുന്നു. കുളത്തിെൻറ പഴകിയ കല്ലുകൾ അടർത്തി അടിഭാഗത്തെ ചളിയും വെള്ളവും വറ്റിച്ചശേഷം കോൺക്രീറ്റ് ബെൽറ്റിൽ നെല്ലിപ്പട നിർമിച്ചാണ് അടിത്തറ ശരിയാക്കുന്നത്. നടാൽ ഊർപഴശ്ശി ദേവസ്വം ബോർഡിെൻറ ഉടമസ്ഥതയിൽ 100 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചതാണ് കുളംബസാറിലെ ധർമക്കുളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.