കൂത്തുപറമ്പ്: കർഷകസംഘം കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചക്ക വിഭവമേള ശ്രദ്ധേയമായി. ചക്കയെ സംസ്ഥനത്തിെൻറ ഔദ്യോഗിക ഫലമായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. അമ്പതോളം ഉൽപന്നങ്ങളാണ് കർഷകസംഘം കൂട്ടായ്മയിൽ ചക്ക കൊണ്ട് ഉണ്ടാക്കിയത്. ചക്ക ചുള, ചക്കക്കുരു, ചമിണി, കൂഞ്ഞൽ എന്നിവയെല്ലാം മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാമെന്ന് മേളയിലൂടെ കണ്ടെത്തി. കട്ലറ്റ്, ലഡു, മിക്സ്ചർ, മുറുക്ക്, ഉണ്ണിയപ്പം എന്നിവയടക്കമുള്ള പലഹാരങ്ങൾ ചക്കകൊണ്ട് നിർമിക്കാമെന്ന് തെളിയിച്ച കർഷകർ വൻകിട കമ്പനികൾ ഉൽപാദിപ്പിക്കുന്ന ജാം, ജെല്ലി, പേഡ എന്നിവക്ക് സമാനമായ ഉൽപന്നങ്ങളാണ് ചക്കകൊണ്ട് നിർമിച്ചത്. ചക്കകൊണ്ട് ബിരിയാണിയും പപ്പടവും പായസവും അച്ചാറും മാത്രമല്ല, ദാഹശമനിവരെ നിർമിക്കാമെന്നും കർഷകർ തെളിയിച്ചു. ടൗൺഹാളിൽ രണ്ടു ദിവസത്തേക്കാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. സി.വി. മാലിനി അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ, എം.കെ. സുധീർ കുമാർ, എൻ.ആർ. സക്കീന, എം. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.