മാഹി: മദ്യഗോഡൗണിൽനിന്ന് രേഖകളില്ലാതെ പള്ളൂരിലെ മദ്യശാലകളിലേക്ക് ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോകുകയാണെന്ന് അവകാശപ്പെട്ട 60 കെയ്സ് മദ്യം ന്യൂ മാഹി എക്സൈസ് ഇൻസ്പെക്ടർ കെ.യു. അജയനും സംഘവും പിടികൂടി. മദ്യം കടത്താനുപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവർ മാഹി പാറക്കലിലെ ബാലകൃഷ്ണനെ പിടികൂടി. മാഹി പാലം ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് യത്. 45 കെയ്സ് ബിയർ, 10 കെയ്സ് ബ്രാണ്ടി, നാല് കെയ്സ് വൈൻ എന്നിവയാണ് ഓട്ടോയിലുണ്ടായിരുന്നത്. തലശ്ശേരി േറഞ്ച് എക്സൈസിന് കൈമാറിയ ഡ്രൈവറെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ മുരളീദാസ്, സുരേന്ദ്രൻ, രാജീവ് എന്നിവരും വാഹന പരിശോധകസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.