കൂത്തുപറമ്പ്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിലുള്ള വൈജ്ഞാനിക പ്രദർശനം കൂത്തുപറമ്പിൽ തുടങ്ങി. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും സാഹോദര്യത്തോടെ കഴിയുന്ന പാരമ്പര്യം ഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും വിവിധ സംഘടനകളും മഹദ് വ്യക്തികളും നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഐക്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ജീവിതം എന്തിനുവേണ്ടി, മരണവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് വിചാരം എന്ന പേരിൽ വൈജ്ഞാനിക പ്രദർശനം നടക്കുന്നത്. പ്രദർശനത്തോടനുബന്ധിച്ച് വിഡിയോ ഗാലറി, കിഡ്സ് ഗാലറി, സ്നേഹക്കൂട്, ഫാമിലി കോർണർ എന്നിവയുടെ പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. വിസ്ഡം ജില്ല വൈസ് ചെയർമാൻ ഇസ്മയിൽ കിണവക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസിൽ മുഖ്യാതിഥിയായി. കെ.പി. ബുഹാരി, ശബീർ കൈതേരി, റാഷിദ് സ്വലാഹി, റഫീഖ് ചെറുവാഞ്ചേരി, മുസ്തഫ മെരുവമ്പായി, ഒ.വി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം 13വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.